ഹോം › കായികം

ക്യാപ്റ്റൻമാരുടെ ഫോട്ടോ ഷൂട്ടിനും രോഹിതിനെ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ

By MJ Desk · 22 Jan 2025, 04:05 PM

ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടിനും വാർത്താ സമ്മേളനത്തിനുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ പാക്കിസ്ഥാനിലേക്ക് പോകില്ല. ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാൻ പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന ബിസിസിഐയുടെ കടുംനിലപാടിനെ തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിലാണ് നടക്കുന്നത്. ഇതിന് പിന്നാലെയാണ് ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടിനും രോഹിതിനെ പാക്കിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചത്. രോഹിതിന് കൂടി പങ്കെടുക്കാനായി ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടും വാർത്താ സമ്മേളനവും ദുബൈയിൽ നടത്തണമെന്നും ബിസിസിഐ ആവശ്യപ്പെട്ടു. എന്നാൽ പുതിയ നിർദേശത്തോട് ഐസിസി എങ്ങനെയാകും പ്രതികരിക്കുക എന്നത് വ്യക്തമല്ല. ഐസിസി ചെയർമാൻ ജയ് ഷായുടെ നിലപാടും ഇതിൽ നിർണായകമാകും. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിന്റെ കിറ്റിൽ പാക്കിസ്ഥാൻ എന്നെഴുതാനാകില്ലെന്നും ബിസിസിഐ പറഞ്ഞിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടി
പൂർണ്ണ പേജ് കാണുക ›