ഹോം › കായികം

ഇന്ത്യക്ക് വൻ തിരിച്ചടി: ചാമ്പ്യൻസ് ട്രോഫിയിൽ ബുമ്ര കളിക്കില്ല, ജയ്‌സ്വാളും പുറത്ത്

By MJ Desk · 12 Feb 2025, 08:20 AM

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി. ഇന്ത്യയുടെ ബൗളിംഗിലെ കുന്തമുനയായ ജസ്പ്രീത് ബുമ്ര ടീമിൽ നിന്ന് പുറത്തായി. പൂർണ ഫിറ്റ്‌നസ് വീണ്ടെടുക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ബുമ്രയെ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയത്. പകരം ഹർഷിത് റാണയെ ടീമിൽ ഉൾപ്പെടുത്തി. യശസ്വി ജയ്‌സ്വാളിന് പകരം സ്പിന്നർ വരുൺ ചക്രവർത്തിയെയും ടീമിലുൾപ്പെടുത്തി ജയ്‌സ്വാൾ നോൺ ട്രാവലിംഗ് സബ്‌സ്റ്റിറ്റിയൂട്ടാണ്. മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവരും നോൺ ട്രാവലിംഗ് സബ്‌സ്റ്റിറ്റിയൂട്ടാണ്. നേരത്തെ 15 അംഗ സ്‌ക്വാഡിൽ ബുമ്ര ഉൾപ്പെട്ടിരുന്നു. ടീമിൽ മാറ്റം വരുത്താനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. ഇതിനിടെയാണ് ബുമ്ര ഫിറ്റ് അല്ലെന്ന വിവരം ബിസിസിഐ പുറത്തുവിട്ടത്. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടി
പൂർണ്ണ പേജ് കാണുക ›