ഹോം › കായികം

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ രോഹിത് ശർമക്കും വിരാട് കോഹ്ലിക്കും വൻ തിരിച്ചടി; ആദ്യ പത്തിൽ ജയ്‌സ്വാൾ മാത്രം

By MJ Desk · 01 Jan 2025, 05:30 PM

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ രോഹിത് ശർമക്കും വിരാട് കോഹ്ലിക്കും വൻ തിരിച്ചടി. വിരാട് കോഹ്ലി ആദ്യ 20ൽ നിന്ന് പുറത്തായി. 24ാം സ്ഥാനത്തേക്കാണ് കോഹ്ലി വീണത്. രോഹിത് ശർമ അഞ്ച് സ്ഥാനം താഴേക്കിറങ്ങി നാൽപതാം സ്ഥാനത്തേക്കും വീണു. 11ാം സ്ഥാനത്തുണ്ടായിരുന്ന റിഷഭ് പന്ത് 12ാം സ്ഥാനത്തായി അതേസമയം മെൽബൺ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും അർധസെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് ഉയർന്നു. ജയ്‌സ്വാൾ മാത്രമാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം. ശുഭ്മാൻ ഗിൽ 20ാം സ്ഥാനത്ത് തുടരുകയാണ് ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഹാരി ബ്രൂക്ക് രണ്ടാം സ്ഥാനത്തും ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ മൂന്നാം സ്ഥാനത്തുമാണ്. ട്രാവിസ് ഹെഡാണ് അഞ്ചാമത്. സ്റ്റീവ് സ്മിത്ത് 10ൽ നിന്ന് ഏഴാം സ്ഥാനത്തേക്ക് കയറി. ടെസ്റ്റ് ഓൾ റൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജയാണ് ഒന്നാമത്

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›