ഹോം › കായികം

കേരളത്തിന്റെ 351 റൺസിനെതിരെ ബാറ്റേന്തിയ ബിഹാർ 64 റൺസിന് പുറത്ത്; ഫോളോ ഓൺ

By MJ Desk · 31 Jan 2025, 02:47 PM

രഞ്ജി ട്രോഫിയിൽ ബിഹാറിനെതിരെ കേരളം ശക്തമായ നിലിൽ. ഒന്നാമിന്നിംഗ്‌സിൽ ബിഹാർ 23.1 ഓവറിൽ 64 റൺസ് മാത്രമെടുത്ത് പുറത്തായതോടെ ഫോളോ ഓൺ വഴങ്ങുകയും ചെയ്തു. രണ്ടാമിന്നിംഗ്‌സിൽ 10 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് എന്ന നിലയിലാണ് ബിഹാർ. കേരളം ഒന്നാമിന്നിംഗ്‌സിൽ 351 റൺസ് എടുത്തിരുന്നു. എട്ട് വിക്കറ്റുകൾ ശേഷിക്കെ ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ ബിഹാറിന് ഇനിയും 260 റൺസ് കൂടി വേണം. 7.1 ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ജലജ് സക്‌സേനയാണ് ബിഹാറിനെ തകർത്തത്. എംഡി നിധീഷ് രണ്ടും വൈശാഖ് ചന്ദ്രൻ, ആദിത്യ സർവതെ എന്നിവർ ഓരോ വിക്കറ്റും നേടി. 21 റൺസെടുത്ത ശ്രമൺ നിഗ്രോധമാണ് ബിഹാറിന്റെ ടോപ് സ്‌കോറർ. ആയുഷ് ലോഹാരുക 13 റൺസും ഗുലാം റബ്ബാനി 10 റൺസുമെടുത്തു. നേരത്തെ 150 റൺസെടുത്ത സൽമാൻ നിസാറിന്റെ മികവിലാണ് കേരളം ഒന്നാമിന്നിംഗ്‌സിൽ 351 റൺസ് എടുത്തത്. മത്സരം ജയിച്ചാൽ കേരളത്തിന് ക്വാർട്ടൽ ഫൈനൽ ഉറപ്പിക്കാം.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടി
പൂർണ്ണ പേജ് കാണുക ›