{"vars":{"id": "89527:4990"}}

മൂന്നാം ഏകദിനത്തിൽ ബൗളർമാരുടെ വാഴ്ച; ഓസ്‌ട്രേലിയ 236ന് ഓൾ ഔട്ട്
 

 

സിഡ്‌നി ഏകദിനത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 46.4 ഓവറിൽ 236 റൺസിന് ഓൾ ഔട്ടായി. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യ ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ നടത്തിയ പ്രകടമാണ് ഓസീസിന് തിരിച്ചടിയായത്. ഓസീസ് നിരയിൽ മാറ്റ് റെൻഷോ മാത്രമാണ് അർധ സെഞ്ച്വറി നേടിയത്. ഇന്ത്യക്കായി ഹർഷിത് റാണ 4 വിക്കറ്റ് നേടി

ഒന്നാം വിക്കറ്റിൽ ട്രാവിസ് ഹെഡും മിച്ചൽ മാർഷും ചേർന്ന് 61 റൺസാണ് ഒമ്പത് ഓവറിൽ അടിച്ചുകൂട്ടിയത്. എന്നാൽ 29 റൺസെടുത്ത ഹെഡിനെ പുറത്താക്കി മുഹമ്മദ് സിറാജ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. സ്‌കോർ 88ൽ നിൽക്കെ 41 റൺസെടുത്ത മിച്ചൽ മാർഷിനെ അക്‌സർ പട്ടേൽ വീഴ്ത്തി

മാത്യു റെൻഷോ 30 റൺസിനും മാറ്റ് റെൻഷോ 56 റൺസിനും പുറത്തായി. അലക്‌സ് ക്യാരി 24 റൺസും കൂപ്പർ കോണോലി 23 റൺസും നഥാൻ എലിയത് 16 റൺസുമെടുത്തു. ഇന്ത്യക്കായി ഹർഷിത് റാണ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ വാഷിംഗ്ടൺ സന്ദർ രണ്ട് വിക്കറ്റെടുത്തു. സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി