രക്ഷാപ്രവർത്തനവുമായി ഷാർദൂലും സുന്ദറും; ബ്രിസ്‌ബേനിൽ ഇന്ത്യ പൊരുതുന്നു

ബ്രിസ്ബേൻ ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിവസം ചായക്ക് പിരിയുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് എന്ന നിലയിലാണ്. പൂജാരെ, രഹാനെ, മായങ്ക് അഗർവാൾ,
 

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിവസം ചായക്ക് പിരിയുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് എന്ന നിലയിലാണ്. പൂജാരെ, രഹാനെ, മായങ്ക് അഗർവാൾ, റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടപ്പെട്ടത്

നിലവിൽ വാഷിംഗ്ടൺ സുന്ദറും ഷാർദൂൽ താക്കൂറുമാണ് ക്രീസിൽ. സുന്ദർ 38 റൺസും താക്കൂർ 33 റൺസുമെടുത്തിട്ടുണ്ട്. ഇരുവരും ചേർന്ന് ഇതിനോടകം 67 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. 186ന് ആറ് വിക്കറ്റ് എന്ന നിലയിൽ ഇന്ത്യ പതറുമ്പോഴാണ് ഇരുവരും ക്രീസിൽ ഒന്നിച്ചത്.

ഓസീസിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാൾ 116 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും. പൂജാരയെയാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടപ്പെട്ടത്. പൂജാര 25 റൺസിനും രഹാനെ 37 റൺസിനും വീണു. മായങ്ക് അഗർവാൾ 38 റൺസെടുത്തു. റിഷഭ് പന്ത് 23 റൺസെടുത്ത് പുറത്തായി.