32 വർഷങ്ങൾക്ക് ശേഷം ഗാബയിൽ ഓസീസ് മുട്ടുകുത്തി; ഇന്ത്യൻ ടീമിന് മുന്നിൽ

ഗാബ എന്ന് വിളിപ്പേരുള്ള ബ്രിസ്ബേനിലേക്ക് എത്തിയാൽ ജയം ഉറപ്പെന്ന തോന്നലായിരുന്നു ഓസ്ട്രേലിയക്ക്. കഴിഞ്ഞ 32 വർഷമായി ഈ ഗ്രൗണ്ടിൽ ഓസീസ് പരാജയപ്പെട്ടിട്ടില്ല. 1988ന് ശേഷം നടന്ന 31
 

ഗാബ എന്ന് വിളിപ്പേരുള്ള ബ്രിസ്‌ബേനിലേക്ക് എത്തിയാൽ ജയം ഉറപ്പെന്ന തോന്നലായിരുന്നു ഓസ്‌ട്രേലിയക്ക്. കഴിഞ്ഞ 32 വർഷമായി ഈ ഗ്രൗണ്ടിൽ ഓസീസ് പരാജയപ്പെട്ടിട്ടില്ല. 1988ന് ശേഷം നടന്ന 31 ടെസ്റ്റുകളിൽ 24 എണ്ണത്തിലും വിജയം. ഏഴ് മത്സരങ്ങൾ സമനില. ആത്മവിശ്വാസത്തിന്റെ കോട്ടയും കെട്ടി വന്ന ഓസീസിനെയാണ് രഹാനെയും പിള്ളേരും മുട്ടുകുത്തിച്ചത്

ടീം ഇന്ത്യ ഒന്നാകെ മികച്ച പെർഫോമൻസ് പുറത്തെടുത്തപ്പോൾ ഓസീസ് കാത്തുവെച്ച റെക്കോർഡ് പഴങ്കഥയായി മാറി. ഇന്ത്യ ഇതിന് മുമ്പ് ആറ് മത്സരങ്ങളാണ് ഗാബയിൽ കളിച്ചത്. അതിൽ അഞ്ചെണ്ണത്തിലും തോറ്റു. ഒരെണ്ണം സമനിലയിൽ പിരിഞ്ഞു

വിജയലക്ഷ്യമായ 328 റൺസ് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. 89 റൺസുമായി ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ച റിഷഭ് പന്താണ് കളിയിലെ താരം. നാല് ടെസ്റ്റുകളിൽ നിന്നായി 24 വിക്കറ്റുകൾ വീഴ്ത്തിയ പാറ്റ് കമ്മിൻസ് പ്ലെയർ ഓഫ് ദ ടൂർണമെന്റുമായി.