{"vars":{"id": "89527:4990"}}

'ബൈ ബൈ റാസി'; അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി റാസി വാൻഡർ ദസൻ

 

ജോഹന്നാസ്ബെർഗ്: ദക്ഷിണാഫ്രിക്കൻ താരം റാസി വാൻഡർ ദസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 35 കാരനായ താരം സോഷ‍്യൽ മീഡിയയിലൂടെയാണ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുകയാണെന്ന കാര‍്യം അറിയിച്ചത്.

തന്‍റെ ഭാര‍്യയ്ക്കും ആരാധകർക്കും നന്ദി അറിയിച്ചു കൊണ്ടായിരുന്നു താരത്തിന്‍റെ എക്സ് പോസ്റ്റ്. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയെങ്കിലും ആഭ‍്യന്തര ക്രിക്കറ്റ് കളിക്കുമെന്ന് റാസി വാൻഡർ ദസൻ വ‍്യക്തമാക്കിയിട്ടുണ്ട്.