{"vars":{"id": "89527:4990"}}

വൻ നേട്ടമുണ്ടാക്കി കാമറൂൺ ഗ്രീൻ; വാശിയേറിയ ലേലം വിളിക്കൊടുവിൽ 25.20 കോടി രൂപക്ക് കൊൽക്കത്തയിൽ
 

 

ഐപിഎൽ താരലേലം അബൂദാബിയിൽ ആരംഭിച്ചു. ഇതുവരെയുള്ള ലേലം വിളിയിൽ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനാണ് വൻ നേട്ടമുണ്ടാക്കിയത്. 25.20 കോടി രൂപക്ക് കാമറൂൺ ഗ്രീനിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിളിച്ചെടുത്തു. 

രണ്ട് കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാനവില. ലേലത്തിൽ വാശിയേറിയ വിളിയാണ് താരത്തിനായി നടന്നത്. രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്‌സും ഗ്രീനിനായി താത്പര്യം പ്രകടിപ്പിച്ച് രംഗത്തുവന്നു. എന്നാൽ കൊൽക്കത്ത ഉറച്ച് നിന്നതോടെ ഇരു ടീമുകൾക്കും പിൻമാറേണ്ടി വന്നു

13.60 കോടിയിലാണ് രാജസ്ഥാൻ പിൻമാറിയത്. ചെന്നൈ സൂപ്പർ കിംഗ്‌സ് പിന്നീടും തുടർന്നെങ്കിലും ഒടുവിൽ ഉയർന്ന തുകയായപ്പോൾ പിൻമാറി. ഇന്ത്യൻ താരം പൃഥ്വി ഷാ അൺസോൾഡായി. 75 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തിനായി ആരും താത്പര്യപ്പെട്ടില്ല

ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. അടിസ്ഥാന തുകയായ രണ്ട് കോടി രൂപയ്ക്കാണ് മില്ലറെ ഡൽഹി സ്വന്തമാക്കിയത്.