{"vars":{"id": "89527:4990"}}

കാനഡ vs ബോസ്നിയ: ആദ്യ ഇലവനിൽ ഒലുവാസെയി; അലാജ്ബെഗോവിച്ച് ബെഞ്ചിൽ

 

2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ കാനഡയും ബോസ്നിയ ആൻഡ് ഹെർസഗോവിനയും നേർക്കുനേർ വരുന്നു. ടൊറന്റോ സ്റ്റേഡിയത്തിൽ നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തിനായുള്ള ഇരു ടീമുകളുടെയും ആദ്യ ഇലവനെ (Starting XI) പ്രഖ്യാപിച്ചു.

​കാനഡ നിരയിൽ സിറിൾ ലാറിന് പകരം വിയ്യാറയൽ താരം താനി ഒലുവാസെയി ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചതാണ് പ്രധാന മാറ്റം. സൂപ്പർ താരം അൽഫോൺസോ ഡേവിസ് പകരക്കാരുടെ ബെഞ്ചിലാണ്. മറുഭാഗത്ത് ബോസ്നിയൻ നിരയിൽ അമർ മെമിച്ച് ആദ്യ ഇലവനിൽ എത്തിയപ്പോൾ കെരിം അലാജ്ബെഗോവിച്ച്, എഡിൻ സെക്കോ എന്നിവർ ബെഞ്ചിലിരുന്നാകും മത്സരം ആരംഭിക്കുക.

​ടീം ലൈനപ്പുകൾ (Lineups)

കാനഡ (4-4-2):

​മാക്സിം ക്രെപ്പോ (GK), അലിസ്റ്റർ ജോൺസ്റ്റൺ, ലൂക്ക് ഡി ഫൗഗെറോൾസ്, ഡെറക് കോർണേലിയസ്, റിച്ചി ലാര്യ, താജോൺ ബുക്കാനൻ, ഇസ്മായിൽ കോനെ, സ്റ്റീഫൻ യുസ്റ്റാക്വിയോ, ലിയാം മില്ലർ, ജോനാഥൻ ഡേവിഡ്, താനി ഒലുവാസെയി.

ബോസ്നിയ ആൻഡ് ഹെർസഗോവിന (4-4-2):

നിക്കോള വാസിലി (GK), അമർ ഡെഡിച്ച്, നിക്കോള കാറ്റിച്ച്, താരിക് മുഹാരെമോവിച്ച്, സീദ് കൊളാസിനാക്, എസ്മിർ ബജ്‌രക്താരെവിച്ച്, ഇവാൻ ബാസിച്ച്, ബെഞ്ചമിൻ താഹിറോവിച്ച്, അമർ മെമിച്ച്, എർമെഡിൻ ഡെമിറോവിച്ച്, ജോവോ ലൂക്കിച്ച്.