ഹോം › കായികം

തുടർച്ചയായ അവഗണന അപമാനിച്ചിട്ടുണ്ടാകാം; അശ്വിന്റെ വിരമിക്കലിൽ തുറന്നടിച്ച് പിതാവ്

By MJ Desk · 19 Dec 2024, 02:55 PM

തുടർച്ചയായി പ്ലേയിംഗ് ഇലവനിൽ നിന്ന് തഴയുന്നതിലെ അപമാനമാകാം അശ്വിൻ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപനം നടത്താനുള്ള കാരണമെന്ന് പിതാവ് രവിചന്ദ്രൻ. വിരമിക്കാനുള്ള തീരുമാനം മറ്റുള്ളവരെ പോലെ താനും ഇന്നലെയാണ് അറിഞ്ഞതെന്നും രവിചന്ദ്രൻ പറഞ്ഞു. അവന്റെ മനസ്സിൽ എന്തായിരുന്നുവെന്ന് എനിക്കറിയില്ല. അവൻ വിരമിക്കൽ പ്രഖ്യാപിച്ചു. സന്തോഷത്തോടെ ഞാനും ആ തീരുമാനം അംഗീകരിച്ചു എന്നാൽ അവൻ വിരമിക്കൽ പ്രഖ്യാപിച്ചത് ഒരു വശത്ത് നിന്ന് നോക്കുമ്പോൾ സന്തോഷം തോന്നുണ്ടെങ്കിലും മറ്റൊരു വശത്ത് നിന്ന് ചിന്തിക്കുമ്പോൾ കുറച്ച് കാലം കൂടി അവന് തുടരാമായിരുന്നുവെന്ന് തോന്നി. അശ്വിൻ വിരമിക്കൽ പ്രഖ്യാപിക്കാനുള്ള യഥാർഥ കാരണം എന്താണെന്ന് ഇപ്പോഴും അറിയില്ല. പക്ഷേ മികച്ച റെക്കോർഡുണ്ടായിട്ടും പലപ്പോഴും പ്ലേയിംഗ് ഇലവനിൽ നിന്നൊഴിവാക്കുന്നത് അപമാനമായി തോന്നിയിട്ടുണ്ടാകാം വിരമിക്കലിനെ കുറിച്ചുള്ള ചിന്ത അവനിലുണ്ടെന്ന് അറിയാമായിരുന്നു. എന്നാൽ അത് പൊടുന്നനെ ആയതിന് പിന്നിൽ തുടർച്ചയായി ടീമിൽ നിന്ന് ഒഴിവാക്കുന്നതിലെ അപമാനമാകാം. എത്ര കാലം എന്ന് വെച്ചാണ് ഇതൊക്കെ സഹിക്കുകയെന്നും രവിചന്ദ്രൻ ചോദിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›