കൊറോണ ഭീതി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കി. പരമ്പരയിൽ രണ്ട് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഈ
 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കി. പരമ്പരയിൽ രണ്ട് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.

ഈ മാസം 15ന് ലക്‌നൗവിലും 18ന് കൊൽക്കത്തയിലുമാണ് അവസാന രണ്ട് മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്. അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താനായിരുന്നു ബിസിസിഐയുടെ ആദ്യ തീരുമാനം. എന്നാൽ ഇത് പിന്നീട് റദ്ദാക്കുകയായിരുന്നു.

മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ ഏപ്രിൽ 15 ലേക്ക് മാറ്റിയിരുന്നു. പിന്നാലെയാണ് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര റദ്ദാക്കിയത്.