ചെന്നൈക്ക് പിന്നാലെ ഡൽഹി ക്യാമ്പിലും കൊവിഡ് ബാധ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ടീം

ചെന്നൈ സൂപ്പർ കിംഗ്സിന് പിന്നാലെ മറ്റൊരു ഐപിഎൽ ടീമായ ഡൽഹി കാപിറ്റൽസിലും കൊവിഡ് ബാധ. ടീമിനൊപ്പമുള്ള അസി. ഫിസിയോ തെറാപ്പിസ്റ്റിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബൈയിലെത്തിയതിന് ശേഷം നടത്തിയ
 

ചെന്നൈ സൂപ്പർ കിംഗ്‌സിന് പിന്നാലെ മറ്റൊരു ഐപിഎൽ ടീമായ ഡൽഹി കാപിറ്റൽസിലും കൊവിഡ് ബാധ. ടീമിനൊപ്പമുള്ള അസി. ഫിസിയോ തെറാപ്പിസ്റ്റിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബൈയിലെത്തിയതിന് ശേഷം നടത്തിയ മൂന്നാം ടെസ്റ്റിലാണ് ഫലം പോസീറ്റീവായത്.

അതേസമയം താരങ്ങളുമായോ മറ്റ് കോച്ചിംഗ് സ്റ്റാഫുകളുമായോ യാതൊരു വിധ സമ്പർക്കവും ഇദ്ദേഹത്തിനില്ലെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു.

ചെന്നൈ സൂപ്പർ കിംഗ്‌സിൽ ബൗളർ ദീപക് ചാഹർ ഉൾപ്പെടെ 13 പേർക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. ദുബൈയിലേക്ക് പുറപ്പെടും മുമ്പേ രാജസ്ഥാൻ റോയൽസ് ഫീൽഡിംഗ് പരിശീലകൻ ദിഷാന്ത് യാഗ്നിക്കിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.