കൊൽക്കത്തയുടെ രണ്ട് താരങ്ങൾക്ക് കൊവിഡ്; ഐപിഎൽ മത്സരം മാറ്റിവെച്ചു

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രണ്ട് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചു. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സുമായാണ് കൊൽക്കത്ത ഏറ്റുമുട്ടാനിരുന്നത്. വരുൺ ചക്രവർത്തി,
 

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ രണ്ട് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചു. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സുമായാണ് കൊൽക്കത്ത ഏറ്റുമുട്ടാനിരുന്നത്.

വരുൺ ചക്രവർത്തി, മലയാളി താരം സന്ദീപ് വാര്യർ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇരുവരും ഐസോലേഷനിലാണ്. ഏപ്രിൽ 29ന് ഡൽഹിയുമായിട്ടായിരുന്നു കൊൽക്കത്തയുടെ അവസാന മത്സരം. ഇതേ തുടർന്ന് ഡൽഹി താരങ്ങളും പരിശോധനക്ക് വിധേയരാകേണ്ടതുണ്ട്

കൊൽക്കത്ത ദിവസേന കളിക്കാരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കാറുണ്ട്. നേരത്തെ ആർ സി ബിയുടെ ദേവ്ദത്ത് പടിക്കലും ഡൽഹിയുടെ അക്‌സർ പട്ടേലിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.