ഒന്നാം ദിനം ഓസ്‌ട്രേലിയ 4ന് 156 റൺസ് എന്ന നിലയിൽ; 47 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

 

ഇൻഡോർ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ലീഡ്. ആദ്യ ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിലാണ്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 109 റൺസിൻ ഓൾ ഔട്ടായിരുന്നു. ഓസ്‌ട്രേലിയക്ക് നിലവിൽ 47 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുണ്ട്

സ്പിന്നർമാരുടെ തേരോട്ടമാണ് ഇൻഡോറിലെ പിച്ചിൽ കണ്ടത്. ആദ്യ ദിനം വീണ പതിനാല് വിക്കറ്റുകളിൽ 13 എണ്ണവും സ്വന്തമാക്കിയത് സ്പിന്നർമാരാണ്. ഒരെണ്ണം റൺ ഔട്ടുമായിരുന്നു. ഇന്ത്യയെ വേഗത്തിൽ പുറത്താക്കി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് തുടക്കത്തിലെ ട്രാവിസ് ഹെഡിനെ നഷ്ടപ്പെട്ടിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഖവാജയും ലാബുഷെയ്‌നും ചേർന്ന് ഓസീസ് സ്‌കോർ 100 കടത്തി

ഖവാജ 60 റൺസിനും ലാബുഷെയ്ൻ 31 റൺസിനും പുറത്തായി. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 26 റൺസും ട്രാവിസ് ഹെഡ് 9 റൺസുമെടുത്തു. ഏഴ് റൺസെടുത്ത പീറ്റർ ഹാൻഡ്‌സ്‌കോംബും ആറ് റൺസുമായി കാമറൂൺ ഗ്രീനുമാണ് ക്രീസിൽ

നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് 33.2 ഓവറിൽ 109 റൺസിന് അവസാനിക്കുകയായിരുന്നു. 22 റൺസെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഗിൽ 21, രോഹിത് 12, ശ്രീകർ ഭരത് 17, ഉമേഷ് യാദവ് 17, അക്‌സർ പട്ടേൽ 12 എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്മാൻമാർ. ഓസ്‌ട്രേലിയക്ക് വേണ്ടി മാത്യു കുനേമാൻ അഞ്ച് വിക്കറ്റ് വീഴ്ത്തി. നഥാൻ ലിയോൺ മൂന്നും ടോഡ് മർഫി ഒരു വിക്കറ്റുമെടുത്തു