ഹോം › കായികം

കാൺപൂരിൽ ഒന്നാം ദിനം മഴയുടെ കളി; ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടം

By MJ Desk · 27 Sep 2024, 03:21 PM

കാൺപൂരിൽ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം മഴ കൊണ്ടുപോയി. 35 ഓവറുകൾ മാത്രമാണ് ആദ്യ ദിനം എറിയാനായത്. മഴ തുടർന്നതോടെ ഒന്നാം ദിനം സ്റ്റംപ് എടുത്തു. മത്സരം നിർത്തുമ്പോൾ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിലാണ് ടോസ് നേടിയ രോഹിത് ശർമ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 29 റൺസ് എടുക്കുന്നതിനിടെ അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. സാകിർ ഹസൻ പൂജ്യത്തിനും ഷാദ്മാൻ ഇസ്ലാം 24 റൺസിനും വീണു. ആകാശ് ദീപിനാണ് രണ്ട് വിക്കറ്റുകളും നാലാം വിക്കറ്റിൽ മൊമിനുൽ ഹഖും ഷാന്റോയും ചേർന്നുള്ള കൂട്ടുകെട്ട് ബംഗ്ലാദേശിനെ 80 റൺസ് വരെ എത്തിച്ചു. സ്‌കോർ 31ൽ നിൽക്കെ ഷാന്റോയെ അശ്വിൻ പുറത്താക്കി. മത്സരം നിർത്തുമ്പോൾ 40 റൺസുമായി മൊമിനുലും ആറ് റൺസുമായി മുഷ്ഫിഖർ റഹീമുമാണ് ക്രീസിൽ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india-bangladesh test#kanpur test

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›