ഹോം › കായികം

ഡെവോൺ കോൺവേക്ക് സെഞ്ച്വറി നഷ്ടം; ന്യൂസിലാൻഡ് മികച്ച ലീഡിലേക്ക്

By MJ Desk · 17 Oct 2024, 05:37 PM

ഇന്ത്യ-ന്യൂസിലാൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന നിലയിൽ. നിലവിൽ ന്യൂസിലാൻഡിന് ഇന്ത്യയേക്കാൾ 134 റൺസിന്റെ ലീഡുണ്ട്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് 46 റൺസിന് അവസാനിച്ചിരുന്നു ന്യൂസിലാൻഡ് ഓപണർ ഡെവോൺ കോൺവേക്ക് 9 റൺസ് അകലെ സെഞ്ച്വറി നഷ്ടമായി. 105 പന്തിൽ 3 സിക്‌സും 11 ഫോറും സഹിതം 91 റൺസെടുത്ത കോൺവേയെ അശ്വിൻ ബൗൾഡ് ചെയ്യുകയായിരുന്നു. ടോം ലാഥം 15 റൺസിന് പുറത്തായി. വിൽ യംഗ് 33 റൺസിന് വീണു. 22 റൺസുമായി രചിൻ രവിന്ദ്രയും 14 റൺസുമായി ഡാരിൽ മിച്ചലുമാണ് ക്രീസിൽ നേരത്തെ ഇന്ത്യൻ ഇന്നിംഗ്‌സ് 46 റൺസിന് അവസാനിച്ചിരുന്നു. 20 റൺസെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ജയ്‌സ്വാൾ 13 റൺസെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല. ഇന്ത്യൻ ബാറ്റ്‌സ്മാൻമാരിൽ അഞ്ച് പേർ പൂജ്യത്തിന് പുറത്തായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india-new zealand test

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›