വോക‍്‍സും ബട്ട‍്‍ലറും തോളിലേറ്റി; ആദ്യ ടെസ്റ്റിൽ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം

പാകിസ്ഥാൻ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ ജയം. മൂന്ന് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഒന്നാം ഇന്നിങ്സിൽ
 

പാകിസ്ഥാൻ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ ജയം. മൂന്ന് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഒന്നാം ഇന്നിങ്സിൽ 326 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിൻറെ ഒന്നാം ഇന്നിങ്സ് 219 റൺസിൽ അവസാനിച്ചു.

107 റൺസിൻ്റെ ഒന്നാം ഇന്നിങ്ങ്സ് ലീഡുമായി രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച പാകിസ്ഥാനെ ഇംഗ്ലണ്ട് ബൗളർമാർ 169 റൺസിൽ ഒതുക്കി. ഇതോടെ 277റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് ശേഷിക്കെ വിജയം സ്വന്തമാക്കി. 84 റണ്‍സ് നേടിയ ക്രിസ് വോക്‌സിന്റെയും, 75 റണ്‍സ് നേടിയ ജോസ് ബട്ട്ലറുടെയും 42 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെയും മികവിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്.

ബട്ട്ലര്‍- വോക്‌സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. 117/5 എന്ന നിലയിൽ കൂപ്പുകുത്തിയ ഇംഗ്ലണ്ടിനെ ഇരുവരും ചേർന്ന് കരകയറ്റി. 139 റൺസാണ് ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ നേടിയത്. പാകിസ്ഥാന് വേണ്ടി യാസിര്‍ ഷാ നാല് വിക്കറ്റ് നേടി. സൗത്താപ്ടണിൽ ഓഗസ്റ്റ് 13 ന് ആണ് രണ്ടാം ടെസ്റ്റ്.