ഹോം › കായികം

ലോർഡ്‌സ് ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു; ഇന്ത്യക്ക് കരുത്തായി ബുമ്ര തിരിച്ചെത്തി

By MJ Desk · 10 Jul 2025, 03:15 PM

ലോർഡ്‌സ് ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഇരു ടീമും ഓരോ വിജയം നേടി സമനില പാലിക്കുന്നതിനാൽ ലോർഡ്‌സിലെ ഫലം നിർണായകമാണ്. ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ടാം ടെസ്റ്റ് ഇന്ത്യക്കൊപ്പമായിരുന്നു ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുമ്ര തിരിച്ചെത്തി. വിശ്രമം അനുവദിച്ചതിനാൽ ബുമ്ര രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. ബുമ്ര തിരികെ എത്തിയപ്പോൾ പ്രസിദ്ധ് കൃഷ്ണ പുറത്തായി. ജഡേജയും വാഷിംഗ്ടൺ സുന്ദറും സ്പിന്നർമാരായി ലോർഡ്‌സിലും തുടരും. ആകാശ് ദീപും മുഹമ്മദ് സിറാജും ബുമ്രക്ക് പേസ് നിരയിൽ പിന്തുണ നൽകാൻ ടീമിലുണ്ട് ഇന്ത്യൻ ടീം: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, കരുൺ നായർ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പോർച്ചുഗലിനെക്കാൾ വളർന്ന ക്രിസ്റ്റ്യാനോ; അതൃപ്തിയോടെ മടക്കംപോർച്ചുഗൽ ജേഴ്സിയിൽ 23 വർഷം; ക്രിസ്റ്റ്യാനോയുടെ പ്രധാന നാഴികക്കല്ലുകൾ അറിയാംയുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും
പൂർണ്ണ പേജ് കാണുക ›