ഹോം › കായികം

മുണ്ടക്കൈ ദുരിന്ത ബാധിതര്‍ക്കായുള്ള ബൂത്തില്‍ കള്ളവോട്ട്

By MJ News Desk · 13 Nov 2024, 08:49 PM

വയനാട്: മേപ്പാടി മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള ബൂത്തില്‍ കള്ളവോട്ട്. നബീസ അബൂബക്കര്‍ എന്നായളുടെ വോട്ടാണ് മറ്റൊരാള്‍ ചെയ്തത്. 168-ാം നമ്പര്‍ ബൂത്തില്‍ വൈകുന്നേരം അഞ്ച് മണിയോടെ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു തന്റെ വോട്ട് മറ്റൊരാള്‍ ചെയ്തുവെന്ന് ഇവര്‍ അറിയിച്ചത്. താന്‍ വോട്ട് ചെയ്തില്ലെന്നും മറ്റാരോ തന്റെ വോട്ട് ചെയ്തതാണെന്നും നബീസ വ്യക്തമാക്കി. ആരാണ് കള്ളവോട്ട് ചെയ്തത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം, കള്ളവോട്ടാണോ അതോ അറിയാതെ മറ്റാരോ ചെയ്തതാണെന്നോ വ്യക്തമല്ല. ദുരിത ബാധിതര്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ കഴിയുന്നതിനാലും രേഖകള്‍ പലയിടത്തായി നില്‍ക്കുന്നതിനാല്‍ സംഭവിച്ചതാണോയെന്ന് സംശയമുണ്ട്. പോളിംഗ് ബൂത്തില്‍ കുറച്ച് സമയം തങ്ങിയ ശേഷം നബീസ അവിടെ നിന്ന് മാറുകയായിരുന്നു. ബഹളങ്ങള്‍ക്കോ വലിയ പ്രതിഷേധങ്ങള്‍ക്കോ ഇവര്‍ പോയില്ലെന്ന് ബൂത്തിലുള്ളവര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mundakkai#vote#wayanad

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›