{"vars":{"id": "89527:4990"}}

ആദ്യം വെടിക്കെട്ട്, പിന്നാലെ ബുമ്രയുടെ ഇരട്ട പ്രഹരം; ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി
 

 

കൊൽക്കത്ത ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുപ്പ ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. മത്സരം ലഞ്ചിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് എന്ന നിലയിലാണ്. 22 റൺസുമായി വിയാൻ മുൽഡറും 15 റൺസുമായി ടോണി ഡി സോർസിയുമാണ് ക്രീസിൽ

തകർപ്പൻ തുടക്കമാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി എയ്ഡൻ മർക്രാമും റയാൻ റിക്കൽട്ടണും നൽകിയത്. ഇരുവരും ചേർന്ന് 10 ഓവറിൽ 57 റൺസ് അടിച്ചുകൂട്ടി. പിന്നാലെ ജസ്പ്രീത് ബുമ്രയുടെ ഇരട്ട പ്രഹരമാണ് ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടത്. 22 പന്തിൽ 23 റൺസുമായി റിക്കിൽറ്റൻ ആദ്യം പുറത്തായി. തൊട്ടുപിന്നാലെ 31 റൺസെടുത്ത മർക്രാമും വീണു

ഇതോടെ ദക്ഷിണാഫ്രിക്ക രണ്ടിന് 62 എന്ന നിലയിലായി. സ്‌കോർ 71 ൽ നിൽക്കെ 3 റൺസെടുത്ത ബവുമയെ കുൽദീപ് യാദവും പുറത്താക്കി. പിന്നീട് വിയാൻ മുൽഡറും ഡി സോർസിയും ചേർന്ന് സ്‌കോർ 100 കടത്തുകയായിരുന്നു.