ഇരട്ട പ്രഹരം നൽകി അശ്വിൻ; ഇംഗ്ലണ്ട് മുൻനിര തകർന്നു, ഇന്നിംഗ്‌സ് തോൽവി മുന്നിൽ

അഹമ്മദാബാദിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് തകർച്ച. സ്കോർ 20 എത്തുമ്പോഴേക്കും ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. അശ്വിൻ രണ്ടും അക്സർ
 

അഹമ്മദാബാദിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സിൽ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് തകർച്ച. സ്‌കോർ 20 എത്തുമ്പോഴേക്കും ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. അശ്വിൻ രണ്ടും അക്‌സർ പട്ടേൽ ഒരു വിക്കറ്റുമെടുത്തു

ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 160 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. 365 റൺസാണ് ഇന്ത്യ എടുത്തത്. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് 10 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. തൊട്ടടുത്ത പന്തുകളിൽ സാക് ക്രൗലിയെയും ബെയിര്‍‌സ്റ്റോയെയും അശ്വിൻ പുറത്താക്കുകയായിരുന്നു

ക്രൗലി 5 റൺസിനും ബെയിര്‍‌സ്റ്റോ പൂജ്യത്തിനും വീണു. സ്‌കോർ 20ൽ നിൽക്കെ 3 റൺസെടുത്ത സിബ്ലിയെ അക്‌സറും പുറത്താക്കി. നിലവിൽ എട്ട് റൺസുമായി ജോ റൂട്ടും ബെൻ സ്‌റ്റോക്‌സുമാണ് ക്രീസിൽ. ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ ഇംഗ്ലണ്ടിന് ഇനിയും 140 റൺസ് കൂടി വേണം