{"vars":{"id": "89527:4990"}}

ഫുട്‌ബോൾ സിംഹാസനത്തിൽ ഫ്രഞ്ച് താരം; ഒസ്മാൻ ഡെംബലെക്ക് ബാലൻ ഡി ഓർ പുരസ്‌കാരം
 

 

ഫുട്‌ബോൾ ലോകത്തെ ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഒസ്മാൻ ഡെംബലെക്ക്. ബാഴ്‌സലോണയുടെ യുവതാരം ലാമിൻ യമാലിനെ പിന്തള്ളിയാണ് ഡെംബലെ പുരസ്‌കാരത്തിന് അർഹനായത്. ഈ നിമിഷത്തിലേക്കുള്ള ദൂരം ഒട്ടും എളുപ്പമായിരുന്നില്ലെന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം ഡെംബലെ പറഞ്ഞു

പി എസ് ജിയെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് ഡെംബലെയെ തേടി ലോകഫുട്‌ബോളിലെ ഏറ്റവും വലിയ പുരസ്‌കാരം എത്തുന്നത്. 35 ഗോളും 16 അസിസ്റ്റുമാണ് സീസണിൽ പി എസ് ജിക്കായി ഡെംബലെയുടെ സംഭാവന

യൂറോ കപ്പിന് ശേഷമുള്ള മത്സരങ്ങളിലെ പ്രകടനമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. ബാഴ്‌സലോണയുടെ ഐറ്റാന ബോൺമാറ്റിയാണ് മികച്ച വനിതാ താരം. മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി ലാമിൻ യമാൽ സ്വന്തമാക്കി. പിഎസ്ജിയാണ് മികച്ച പുരുഷ ക്ലബ്.