ഗോകുലം എഫ് സി ഷെയ്ഖ് കമാൽ ഇന്റർനാഷണൽ കപ്പ് സെമിയിൽ; ക്വാർട്ടറിൽ തകർത്തത് ഐ ലീഗ് ചാമ്പ്യൻമാരെ

ബംഗ്ലാദേശിലെ ഷെയ്ഖ് കമാൽ ഇന്റർനാഷണൽ കപ്പ് ഫുട്ബോൾ സെമി ഫൈനലിൽ പ്രവേശിച്ച് ഗോകുലം എഫ് സി. ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഐ ലീഗ് ചാമ്പ്യൻമാരായ ചെന്നൈ സിറ്റി
 

ബംഗ്ലാദേശിലെ ഷെയ്ഖ് കമാൽ ഇന്റർനാഷണൽ കപ്പ് ഫുട്‌ബോൾ സെമി ഫൈനലിൽ പ്രവേശിച്ച് ഗോകുലം എഫ് സി. ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഐ ലീഗ് ചാമ്പ്യൻമാരായ ചെന്നൈ സിറ്റി എഫ് സിയെ തകർത്താണ് ഗോകുലം സെമിയിൽ കയറിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയം

ആദ്യ പകുതിയിലായിരുന്നു ഗോകുലത്തിന്റെ രണ്ട് ഗോളുകളും. ഹെന്ററി കിസെക്കയും ലാൽറോമാവിയയുമാണ് ഗോകുലത്തിന്റെ വേണ്ടി സ്‌കോർ ചെയ്തത്. മത്സരത്തിന്റെ തുടക്കം മുതലെ ഗോകുലത്തിനായിരുന്നു ആധിപത്യം