{"vars":{"id": "89527:4990"}}

മലബാറിലെ ഫുട്‌ബോൾ ആരാധകർക്ക് സന്തോഷവാർത്ത; ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോട്
 

 

മലബാറിലെ ഫുട്‌ബോൾ ആരാധകർക്ക് സന്തോഷത്തിന്റെ വാർത്ത. ഐഎസ്എൽ പുതിയ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം മാറും. ഇതുസംബന്ധിച്ച അവസാനഘട്ട ചർച്ച ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും കേരളാ ഫുട്‌ബോൾ അസോസിയേഷനും തമ്മിൽ നടന്നു

കേരളാ ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോട് കളിക്കുമെന്ന് കെഎഫ്എ സ്ഥിരീകരിച്ചിട്ടുണ്ട്. കെഎഫ്എയുമായാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കരാർ ഒപ്പിടേണ്ടത്. ഇതിന്റെ നടപടികൾ വേഗത്തിലാക്കുമെന്ന് കെഎഫ്എ അധികൃതർ അറിയിച്ചു. ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികൾ കഴിഞ്ഞ ദിവസം കോർപറേഷൻ സ്റ്റേഡിയം സന്ദർശിച്ചിരുന്നു

ഫെബ്രുവരി 14നാണ് ഐഎസ്എൽ കിക്കോഫ് നടക്കുന്നത്. കൊച്ചിയിൽ നടക്കുന്ന ചില മത്സരങ്ങൾ കോഴിക്കോടേക്ക് മാറ്റാൻ 2019 മുതൽ ക്ലബ് ആലോചിച്ചിരുന്നു. എന്നാൽ പുതിയ സീസണിൽ എല്ലാ മത്സരവും കോഴിക്കോടേക്ക് മാറ്റാനാണ് തീരുമാനം. ഏഴ് ഹോം മത്സരങ്ങളാകും കോഴിക്കോട് നടക്കുക.