ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രിത് ബുംമ്രയുടെ പരിക്കിന് കാരണം ടീം മാനേജ്മെന്റാണെന്ന് മുന്‍ താരം ഹര്ഭജന് സിംഗ്. കുറ്റപ്പെടുത്തി മുന്‍ താരം ഹര്ഭജന് സിങ്. സിഡ്നി ടെസ്റ്റിന്റെ അവസാന ദിനം കഠിനമായ നടുവേദന കാരണം ഇന്ത്യയുടെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനായ ബുംമ്രയ്ക്ക് പൂര്‍ണമായും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. പരമ്പരയില്‍ ബുംമ്രയെ അമിതമായി ആശ്രയിക്കേണ്ടിവന്നതും വര്‍ക്ക് ലോഡുമാണ് താരത്തിന്റെ പരിക്കിന് കാരണമെന്നാണ് ഹര്ഭജന് സിങ് ആരോപിക്കുന്നത്.’കരിമ്പില്‍ നിന്ന് നീര് പിഴിഞ്ഞെടുക്കുന്നതുപോലെയാണ് നിങ്ങള്‍ ജസ്പ്രിത് ബുംമ്രയെ ഉപയോഗിച്ചത്. ട്രാവിസ് ഹെഡ് വന്നു, ബുംമ്രയ്ക്ക് പന്ത് നല്‍കൂ. മാര്‍നസ് ലബുഷെയ്ന് വന്നു, പന്ത് ബുംമ്രയ്ക്ക് നല്‍കൂ. സ്റ്റീവ് സ്മിത്ത് വന്നു, പന്ത് ബുംമ്രയ്ക്ക് നല്‍കൂ, എന്നതുപോലെയായിരുന്നു പരമ്പരയിലുടനീളം ഇന്ത്യയുടെ സമീപനം’, ഹര്ഭജന് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.’ബുംമ്രയ്ക്ക് എത്ര ഓവര്‍ ബൗള്‍ ചെയ്യാന്‍ സാധിക്കും? അവസാനം പന്തെറിയാന്‍ ഒട്ടും കഴിയാത്ത അവസ്ഥയിലേക്ക് അദ്ദേഹത്തിനെ ഒതുക്കുകയും ചെയ്തു. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ അഞ്ചാം ടെസ്റ്റ് ഓസ്ട്രേലിയ ജയിച്ചേനെ. പക്ഷേ അവര്‍ക്ക് എട്ട് വിക്കറ്റെങ്കിലും നഷ്ടമാവുമായിരുന്നു. അവര്‍ക്ക് ഇത്ര എളുപ്പത്തില്‍ വിജയത്തിലെത്താന്‍ സാധിക്കുമായിരുന്നില്ല. ഇന്ത്യയുടെ ടീം മാനേജ്മെന്റാണ് ബുംമ്രയുടെ നട്ടെല്ല് തകര്‍ത്തത്. അദ്ദേഹത്തിന് എത്ര ഓവര്‍ നല്‍കണമെന്ന് മാനേജ്മെന്റ് തീരുമാനിക്കേണ്ടതായിരുന്നു,’ ഹര്ഭജന് കൂട്ടിച്ചേര്‍ത്തു.
കരിമ്പ് പിഴിഞ്ഞെടുക്കുന്നത് പോലെ അവര്‍ ബുംറയെ ഉപയോഗിച്ചു; ഇനി ഉപേക്ഷിക്കും
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin