ഹോം › കായികം

ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളിക്കണമെങ്കിൽ അതിർത്തിയിൽ സമാധാനമുണ്ടാവണം; സുനിൽ ഗവാസ്കർ

By News Desk · 28 Feb 2025, 06:37 PM

ഇന്ത്യ – പാകിസ്താൻ ഉഭയകക്ഷി പരമ്പരകൾ നടക്കണമെങ്കിൽ അതിർത്തിയിൽ സമാധാനമുണ്ടാവണമെന്ന് സുനിൽ ഗവാസ്കർ. അതിർത്തിയിൽ കടന്നുകയറ്റം നടക്കുന്നത് കൊണ്ടാണ് ഇന്ത്യൻ സർക്കാർ ഉഭയകക്ഷി പരമ്പരകൾക്ക് സമ്മതിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളിക്കണമെങ്കിൽ അതിർത്തിയിൽ സമാധാനമുണ്ടാവണമെന്ന് മുൻ ദേശീയ താരം സുനിൽ ഗവാസ്കർ. അതിർത്തിയിൽ പ്രശ്നങ്ങൾ തുടരുന്നിടത്തോളം കാലം ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ടെൻ സ്പോർട്സിൻ്റെ ഡ്രസിങ് റൂം എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു സുനിൽ ഗവാസ്കർ അതിർത്തിയിൽ സമാധാനമുണ്ടെങ്കിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഉഭയകക്ഷി പരമ്പര കളിക്കാം. അത് വളരെ ലളിതമാണ്. അതിർത്തിയിൽ സമാധാനമുണ്ടെങ്കിൽ രണ്ട് സർക്കാരും വിചാരിക്കും, ‘നോക്ക്, അതിർത്തിയിൽ ഇപ്പോൾ പ്രശ്നങ്ങളില്ല. നമുക്ക് ഇതേപ്പറ്റി ആലോചിക്കാം’ എന്ന്.’- ഗവാസ്കർ പ്രതികരിച്ചു ചില ചർച്ചകളൊക്കെ നടക്കുന്നുണ്ടാവും. പക്ഷേ, ഗ്രൗണ്ടിലും ഗ്രൗണ്ടിന് പുറത്തും എന്താണ് നടക്കുന്നതെന്ന് പരിഗണിക്കണം. ഇപ്പോഴും കയ്യേറ്റം നടക്കുന്നുണ്ട്. അതുകൊണ്ടാണ് ‘കയ്യേറ്റം അവസാനിക്കുന്നത് വരെ ഇക്കാര്യം സംസാരിക്കേണ്ടതില്ല’ എന്ന് ഇന്ത്യൻ സർക്കാർ പറയുന്നത്.”- അദ്ദേഹം കൂട്ടിച്ചേർത്തു ഇന്ത്യയും പാകിസ്താനും തമ്മിൽ അവസാനമായി ഒരു ഉഭയകക്ഷി പരമ്പര കളിച്ചത് 2012 – 2013 കാലയളവിലായിരുന്നു. ഈ സമയത്ത് പാകിസ്താൻ ടീം ഇന്ത്യയിൽ പര്യടനം നടത്തുകയായിരുന്നു. 2005- 2006 കാലയളവിലാണ് അവസാനമായി ഇന്ത്യ പാകിസ്താനിൽ കളിച്ചത്. ചാമ്പ്യൻസ് ട്രോഫി കളിക്കാൻ പാകിസ്താനിലേക്ക് പോവില്ലെന്ന് ബിസിസിഐ അറിയിച്ചതോടെ ഇന്ത്യയുടെ മത്സരത്തിൽ ദുബായിലാണ് നടക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടി
പൂർണ്ണ പേജ് കാണുക ›