ആദ്യ ജയം തേടി ബ്ലാസ്‌റ്റേഴ്‌സ്; സഹലും പ്രശാന്തും കളിക്കില്ല

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. നോർത്ത് ഈസ്റ്റ് യൂനൈറ്റഡാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് ജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത് ഉദ്ഘാടന മത്സരത്തിൽ
 

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. നോർത്ത് ഈസ്റ്റ് യൂനൈറ്റഡാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് ജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്

ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻബഗാനോടായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോൽവി. കഴിഞ്ഞ മത്സരത്തിലെ പോരായ്മകൾ തിരിച്ചറിഞ്ഞ് കൃത്യമായ പ്ലാനിംഗോടെയാകും പരിശീലകൻ കിബു വികൂന ടീമിനെ ഇറക്കുക. മലയാളികളായ സഹലും പ്രശാന്തും ആദ്യ ഇലവനിലില്ല

നാല് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. ആൽബിനോ ഗോമസ്, നിഷു കുമാർ, കോനെ, ജെസ്സൽ, സിഡോഞ്ച, വിസന്റെ, രോഹിത് കുമാർ, ലാൽതതങ്ക, സെത്യാ സെൻ, ഹൂപ്പർ എന്നിവരാണ് ആദ്യ ഇലവനിൽ ഇറങ്ങുന്നത്.