ഐ എം വിജയനെ പത്മശ്രീ അവാർഡിന് ശുപാർശ ചെയ്ത് ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ

ഐഎം വിജയനെ പത്മശ്രീ പുരസ്കാരത്തിന് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ശുപാർശ ചെയ്തു. ഐഎം വിജയന്റെ പേര് കായിക മന്ത്രാലയത്തിന് സമർപ്പിച്ചതായി എഐഎഫ്എഫ് വൃത്തങ്ങൾ അറിയിച്ചു. 2003ൽ ഐ
 

ഐഎം വിജയനെ പത്മശ്രീ പുരസ്‌കാരത്തിന് ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ ശുപാർശ ചെയ്തു. ഐഎം വിജയന്റെ പേര് കായിക മന്ത്രാലയത്തിന് സമർപ്പിച്ചതായി എഐഎഫ്എഫ് വൃത്തങ്ങൾ അറിയിച്ചു. 2003ൽ ഐ എം വിജയന് അർജുന പുരസ്‌കാരം ലഭിച്ചിരുന്നു

ഇന്ത്യയിലെ ഫുട്‌ബോൾ ഇതിഹാസങ്ങളിലൊരാളായ ഐ എം വിജയൻ പതിനേഴാം വയസ്സിൽ കേരളാ പോലീസിലൂടെയാണ് അദ്ദേഹം തന്റെ ഫുട്‌ബോൾ കരിയറിന് തുടക്കം കുറിക്കുന്നത്. മോഹൻ ബഗാൻ, എഫ് സി കൊച്ചിൻ, ജെ സി ടി, ചർച്ചിൽ ബ്രദേഴ്‌സ്, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്

1989ൽ ഇന്ത്യൻ ദേശീയ ടീമിലെത്തി. ഇന്ത്യക്കായി 66 മത്സരങ്ങൾ കളിച്ച ഐ എം വിജയൻ 40 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളും ഐഎം വിജയന്റെ പേരിലാണ്. ഭൂട്ടാനെതിരെ 12ാം സെക്കന്റിലാണ് അദ്ദേഹം ഗോൾ നേടിയത്.