{"vars":{"id": "89527:4990"}}

ഒടുവിൽ അർജന്റീനക്ക് ഒന്നാം സ്ഥാനം നഷ്ടമായി; ഫിഫ റാങ്കിംഗിൽ സ്‌പെയിൽ ഒന്നാമത്, ഫ്രാൻസ് രണ്ടാം സ്ഥാനത്ത്
 

 

രണ്ട് വർഷത്തിന് ശേഷം ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം അർജന്റീനക്ക് നഷ്ടമായി. 2022 ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് അർജന്റീന ഫിഫ റാങ്കിംഗിൽ ഒന്നാമത് എത്തിയത്. ഇന്ന് ഫിഫ പുറത്തിറക്കിയ റാങ്കിംഗിൽ അർജന്റീന മൂന്നാം സ്ഥാനത്തേക്ക് വീണു. സ്‌പെയിനാണ് ഒന്നാം റാങ്കിലേക്ക് കുതിച്ചത്

ഫ്രാൻസ് രണ്ടാം സ്ഥാനത്തുണ്ട്. രണ്ട് വർഷത്തിനും നാല് മാസത്തിനും ശേഷമാണ് അർജന്റീനക്ക് ഒന്നാം റാങ്ക് നഷ്ടമാകുന്നത്. ഇംഗ്ലണ്ട്, പോർച്ചുഗൽ, ബ്രസീൽ, നെതർലാൻഡ്, ബെൽജിയം, ക്രൊയേഷ്യ, ഇറ്റലി എന്നിവരാണ് നാല് മുതൽ പത്ത് വരെ സ്ഥാനങ്ങളിലുള്ളത്. 

അഞ്ചാം സ്ഥാനത്തായിരുന്ന ബ്രസീൽ ആറാം സ്ഥാനത്തേക്ക് വീണു. മൂന്ന് സ്ഥാനം നഷ്ടമായ ജർമനി 12ാം സ്ഥാനത്തേക്ക് പതിച്ചു. പുതിയ റാങ്കിംഗിൽ ഇന്ത്യ ഒരു സ്ഥാനം നഷ്ടമായി 134ാം റാങ്കിലെത്തി. ഇന്ത്യയുടെ സമീപ കാലത്തെ ഏറ്റവും മോശം റാങ്കിംഗാണിത്.