ഹോം › കായികം

അവിശ്വസനീയ കുതിപ്പ്: ക്ലബ് ലോകകപ്പിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി സൗദി ക്ലബ് അൽ ഹിലാൽ ക്വാർട്ടറിൽ

By MJ Desk · 01 Jul 2025, 10:50 AM

ഫിഫ ക്ലബ് ലോകകപ്പിൽ വമ്പൻ അട്ടിമറി. യൂറോപ്യൻ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി സൗദി ക്ലബ് അൽ ഹിലാൽ ക്വാർട്ടറിൽ കടന്നു. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ ഹിലാലിന്റെ ജയം. നിശ്ചിത സമയം ഇരു ടീമുകളും 2 വീതം ഗോളുകൾ നേടി സമനില പാലിച്ചതോടെയാണ് മത്സരം എക്സ്രട്രാ ടൈമിലേക്ക് നീണ്ടത് 112ാം മിനിറ്റിൽ മാർകോസ് ലിയാനാർഡോ നേടിയ ഗോളിലാണ് അൽ ഹിലാൽ ക്വാർട്ടറിൽ പ്രവേശിച്ചത്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്‌ളുമിനെൻസാണ് ഹിലാലിന്റെ എതിരാളികൾ. 9ാം മിനിറ്റിൽ ബെർണാഡോ സിൽവയിലൂടെ സിറ്റിയാണ് ലീഡ് നേടിയത്. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ ലിയാനാർഡോയിലൂടെ അൽ ഹിലാൽ സമനില പിടിച്ചു. 52ാം മിനിറ്റിൽ മാർകോം നേടിയ ഗോളിൽ ഹിലാൽ കളിയിൽ മുന്നിലെത്തി. എന്നാൽ 55ാം മിനിറ്റിൽ എർലിംഗ് ഹാളണ്ട് സിറ്റിക്ക് സമനില നേടിക്കൊടുത്തു എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ 94ാം മിനിറ്റിൽ കലിദോ കൗലിബാലി അൽ ഹിലാലിന് മൂന്നാം ഗോൾ സമ്മാനിച്ചു. 104ാം മിനിറ്റിൽ ഫിൽ ഫോഡനിലൂടെ സിറ്റി സമനില പിടിച്ചു. എന്നാൽ 112ാം മിനിറ്റിൽ ലിയാനാർഡോ അൽ ഹിലാലിന് വിജയ ഗോൾ സമ്മമാനിക്കുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പോർച്ചുഗലിനെക്കാൾ വളർന്ന ക്രിസ്റ്റ്യാനോ; അതൃപ്തിയോടെ മടക്കംപോർച്ചുഗൽ ജേഴ്സിയിൽ 23 വർഷം; ക്രിസ്റ്റ്യാനോയുടെ പ്രധാന നാഴികക്കല്ലുകൾ അറിയാംയുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും
പൂർണ്ണ പേജ് കാണുക ›