ഹോം › കായികം

ഗാബ ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 260ന് പുറത്ത്; ഓസീസിന് 185 റൺസിന്റെ ലീഡ്

By MJ Desk · 18 Dec 2024, 08:31 AM

ഗാബ ടെസ്റ്റിൽ വീരോചിത പോരാട്ടത്തിലൂടെ ഫോളോ ഓൺ ഒഴിവാക്കിയ ഇന്ത്യ 260 റൺസിന് പുറത്തായി. അവസാന ദിനമായ ഇന്ന് 9ന് 252 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. തലേദിവസത്തേ സ്‌കോറിനേക്കാൾ എട്ട് റൺസ് മാത്രമേ കൂട്ടിച്ചേർക്കാൻ ഇന്ത്യക്ക് സാധിച്ചുള്ളു. 31 റൺസെടുത്ത ആകാശ് ദീപാണ് ഇന്ന് പുറത്തായത് 44 പന്തിൽ രണ്ട് ഫോറും ഒരു സിക്‌സും സഹിതമാണ് പത്താമനായി ക്രീസിലെത്തിയ ആകാശ് ദീപ് സ്വന്തമാക്കിയത്. ജസ്പ്രീത് ബുമ്ര 10 റൺസുമായി പുരത്താകാതെ നിന്നു. ഇരുവരും ചേർന്ന് അവസാന വിക്കറ്റിൽ നിർണായകമായ 47 റൺസാണ് കൂട്ടിച്ചേർത്തത്. ഇന്ത്യ 260 റൺസിന് ഓൾ ഔട്ടായതോടെ ഓസീസിന് 185 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡായി ഇന്ത്യൻ ഇന്നിംഗ്‌സ് അവസാനിച്ചതിന് പിന്നാലെ മഴ ഒന്നര മണിക്കൂറോളം കളി തടസ്സപ്പെടുത്തുകയും ചെയ്തു. രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ഓസ്‌ട്രേലിയ നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 12 റൺസ് എന്ന നിലയിലാണ്. 8 റൺസെടുത്ത ഉസ്മാൻ ഖവാജയെ ബുമ്ര പുറത്താക്കി. മൂന്ന് റൺസുമായി നഥാൻ മക്‌സീനിയും റൺസൊന്നുമെടുക്കാതെ ലാബുഷെയ്‌നുമാണ് ക്രീസിൽ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india Austalia Test

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›