തകർത്തടിച്ച് സഞ്ജുവും പൃഥ്വി ഷായും; ന്യൂസിലാൻഡ് എ ടീമിനെതിരെ ഇന്ത്യ എ ടീമിന് തകർപ്പൻ ജയം

ന്യൂസിലാൻഡ് എ ടീമിനെതിരായ ഏകദിനത്തിൽ ഇന്ത്യ എ ടീമിന് വിജയം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ എ ടീം വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് കിവീസ് 48.3
 

ന്യൂസിലാൻഡ് എ ടീമിനെതിരായ ഏകദിനത്തിൽ ഇന്ത്യ എ ടീമിന് വിജയം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ എ ടീം വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് കിവീസ് 48.3 ഓവറിൽ 230 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യ എ 29.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു

ഓപണർ പൃഥ്വി ഷാ 35 പന്തിൽ മൂന്ന് സിക്‌സും അഞ്ച് ഫോറും സഹിതം 48 റൺസെടുത്തു. സഞ്ജു സാംസൺ 21 പന്തിൽ രണ്ട് സിക്‌സും മൂന്ന് ഫോറും സിഹതം 39 റൺസെടുത്തു.

സൂര്യകുമാർ യാദവ് 19 പന്തിൽ 35 റൺസും മായങ്ക് അഗർവാൾ 29 റൺസുമെടുത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. ഖലിൽ അഹമ്മദ്, അകസർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി