ബൗളർമാരെ തല്ലിയൊതുക്കി ഓസീസ്: ഇന്ത്യക്ക് 390 റൺസിന്റെ വിജയലക്ഷ്യം

അടി കൊണ്ട് മടുത്തു ഇന്ത്യൻ ബൗളർമാർ. കഴിഞ്ഞ മത്സരത്തിലും ഇതായിരുന്നു സ്ഥിതി. ഇന്നും മാറ്റമൊന്നുമുണ്ടായില്ല. കാഠിന്യം കുറച്ച് കൂടുതലായി എന്ന് മാത്രം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത
 

അടി കൊണ്ട് മടുത്തു ഇന്ത്യൻ ബൗളർമാർ. കഴിഞ്ഞ മത്സരത്തിലും ഇതായിരുന്നു സ്ഥിതി. ഇന്നും മാറ്റമൊന്നുമുണ്ടായില്ല. കാഠിന്യം കുറച്ച് കൂടുതലായി എന്ന് മാത്രം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 389 റൺസാണ് അടിച്ചുകൂട്ടിയത്

വാളെടുത്തവനെല്ലാം വെളിച്ചപാടായി എന്ന് പറയുന്ന സ്ഥിതായിരുന്നു ഓസീസ് ഇന്നിംഗ്‌സിൽ കണ്ടത്. ഓപണർമാരായ വാർണറും ഫിഞ്ചും ചേർന്ന് 142 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 60 റൺസെടുത്ത ഫിഞ്ചാണ് ആദ്യം പുറത്തായത്. പിന്നാലെ 77 പന്തിൽ 83 റൺസെടുത്ത വാർണറും പുറത്ത്

പിന്നീടായിരുന്നു സ്റ്റീവ് സ്മിത്തിന്റെ വെടിക്കെട്ട് നടന്നത്. 62 പന്തിൽ സ്മിത്ത് സെഞ്ച്വറി തികച്ചു. 104 റൺസിൽ പുറത്താകുമ്പോൾ 64 പന്തുകൾ മാത്രമാണ് സ്മിത്ത് നേരിട്ടത്. രണ്ട് സിക്‌സും 14 ഫോറും പായിക്കുകയും ചെയ്തു. ലാബുഷെയ്ൻ 61 പന്തിൽ 70 റൺസെടുത്തു പുറത്തായി

കളി തീരുമ്പോൾ 29 പന്തിൽ നാല് വീതം സിക്‌സും ഫോറും സഹിതം 63 റൺസുമായി മാക്‌സ് വെലും രണ്ട് റൺസുമായി ഹെൻ റിക്‌സും പുറത്താകാതെ നിന്നു. ഇന്ത്യക്കായി ബുമ്രയും ഷമിയും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് സ്വന്തമാക്കി.