ഓസ്‌ട്രേലിയ 195 റൺസിന് പുറത്ത്; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു

മെൽബണിൽ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ഒന്നാം ദിനം തന്നെ ഓൾ ഔട്ടായി. 195 റൺസിനാണ് ഓസീസ് പുറത്തായത്. ഒന്നാം
 

മെൽബണിൽ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഒന്നാം ദിനം തന്നെ ഓൾ ഔട്ടായി. 195 റൺസിനാണ് ഓസീസ് പുറത്തായത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എന്ന നിലയിലാണ്

നാല് വിക്കറ്റുകൾ വീഴ്ത്തിയ ബുമ്രയും മൂന്ന് വിക്കറ്റെടുത്ത അശ്വിനും ചേർന്നാണ് ഓസീസിനെ തകർത്തത്. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് സ്വന്തമാക്കി രവീന്ദ്ര ജഡേജ ഒരു വിക്കറ്റെടുത്തു.

48 റൺസെടുത്ത ലാബുഷെയ്‌നാണ് ഓസീസ് ടോപ് സ്‌കോറർ. ട്രാവിസ് ഹെഡ് 38 റൺസും നഥാൻ ലിയോൺ 20 റൺസുമെടുത്തു. മാത്യു വെയ്ഡ് 30 റൺസിന് പുറത്തായി.

ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എന്ന നിലയിലാണ്. സ്‌കോർ ബോർഡ് തുറക്കും മുമ്പേ ഇന്ത്യക്ക് മായങ്ക് അഗർവാളിനെ നഷ്ടപ്പെട്ടു. പിന്നീട് പൂജാരയും ശുഭ്മാൻ ഗില്ലും ചേർന്ന് കൂടുതൽ പരുക്കുകൾ കൂടാതെ ഒന്നാം ദിനം അവസാനിപ്പിക്കുകയായിരുന്നു. ഗിൽ 28 റൺസമായും പൂജാര 7 റൺസുമായും ക്രീസിലുണ്ട്.