ആദ്യ ടി20യിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടു

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യക്ക് 15 ഓവർ പൂർത്തിയാകുമ്പോഴേക്കും അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടു.
 

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യക്ക് 15 ഓവർ പൂർത്തിയാകുമ്പോഴേക്കും അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടു. മലയാളി താരം സഞ്ജു സാംസന്റെ അടക്കം വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

നിലവിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കായി ഓപണർ കെ എൽ രാഹുൽ അർധ സെഞ്ച്വറി തികച്ചു. രാഹുൽ 40 പന്തിൽ 51 റൺസെടുത്ത് പുറത്തായി. ധവാൻ ഒരു റൺസിനും കോഹ്ലി 9 റൺസിനും വീണു

മികച്ച രീതിയിൽ തുടങ്ങിയ സഞ്ജു 23 റൺസിന് പുറത്തായി. 15 പന്തിൽ ഒരു ഫോറും ഒരു സിക്‌സും സഹിതമാണ് സഞ്ജു 23 റൺസ് എടുത്തത്. മനീഷ് പാണ്ഡെ 2 റൺസിന് പുറത്തായി. 3 വീതം റൺസുമായി ജഡേജയും ഹാർദിക് പാണ്ഡ്യയുമാണ് ക്രീസിൽ