ഒന്നാം ദിനം ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയിൽ; അഞ്ച് വിക്കറ്റുകൾ വീണു

ബ്രിസ്ബേൻ ടെസ്റ്റിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയിൽ. 5ന് 274 റൺസ് എന്ന നിലയിലാണ് ആതിഥേയർ. മാർനസ് ലാബുഷെയ്ന്റെ സെഞ്ച്വറിയാണ് ഓസീസിനെ സഹായിച്ചത്. ലാബുഷെയ്ൻ
 

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയിൽ. 5ന് 274 റൺസ് എന്ന നിലയിലാണ് ആതിഥേയർ. മാർനസ് ലാബുഷെയ്‌ന്റെ സെഞ്ച്വറിയാണ് ഓസീസിനെ സഹായിച്ചത്. ലാബുഷെയ്ൻ 108 റൺസ് എടുത്ത് പുറത്തായി

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. ഒരു റൺസെടുത്ത ഡേവിഡ് വാർണർ ആദ്യ ഓവറിൽ തന്നെ സിറാജിന് വിക്കറ്റ് നൽകി പുറത്തായി. സ്‌കോർ 17ൽ നിൽക്കെ അഞ്ച് റൺസെടുത്ത മാർകസ് ഹാരിസും വീണു

സ്മിത്തും ലാബുഷെയ്‌നും ചേർന്നുള്ള കൂട്ടുകെട്ട് ഓസീസിനെ 87 റൺസ് അവരെ എത്തിച്ചു. 36 റൺസെടുത്ത സ്മിത്തിനെ വാഷിംഗ്ടൺ സുന്ദർ പുറത്താക്കി. പിന്നീട് മാത്യു വെയ്ഡുമൊന്നിച്ച് ലാബുഷെയ്ൻ സ്‌കോർ 200 വരെ എത്തിച്ചു

45 റൺസെടുത്ത വെയ്ഡിനെ ടി നടരാജൻ പുറത്താക്കി. സ്‌കോർ 213ൽ ലാബുഷെയ്‌നും നടരാജന് മുന്നിൽ വീണു. ഒന്നാം ദിനം അവസാനിക്കുമ്പോൾ 28 റൺസുമായി കാമറോൺ ഗ്രീനും 38 റൺസുമായി ടിം പെയ്‌നുമാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി നടരാജൻ രണ്ടും സിറാജ്, ഷാർദൂൽ താക്കൂർ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റും നേടി