30 റൺസിനിടെ വീണത് നാല് വിക്കറ്റുകൾ, ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; ധവാന് അർധ സെഞ്ച്വറി

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മികച്ച തുടക്കത്തിന് ശേഷം ബാറ്റിംഗ് തകർച്ച. ഒരു വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എന്ന നിലയിൽ നിന്നും 5ന്
 

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മികച്ച തുടക്കത്തിന് ശേഷം ബാറ്റിംഗ് തകർച്ച. ഒരു വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എന്ന നിലയിൽ നിന്നും 5ന് 164 എന്ന നിലയിലേക്ക് ഇന്ത്യ വീണു. 30 റൺസിനിടെ നാല് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. നിലവിൽ 38 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് എന്ന നിലയിലാണ് ടീം ഇന്ത്യ

ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ഓസ്‌ട്രേലിയ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്‌കോർ 13ൽ നിൽക്കെ ഇന്ത്യക്ക് 10 വിക്കറ്റെടുത്ത രോഹിത് ശർമയെ നഷ്ടപ്പെട്ടു. എന്നാൽ രണ്ടാം വിക്കറ്റിൽ ധവാനും രാഹുലും ചേർന്ന് സ്‌കോർ 134 വരെ എത്തിച്ചു. 61 പന്തിൽ 47 റൺസെടുത്ത രാഹുൽ പുറത്തായതിന് ശേഷം ക്രീസിലെത്തിയ കോഹ്ലി 16 റൺസെടുത്ത് പുറത്തായി. 91 പന്തിൽ ഒരു സിക്‌സും 9 ഫോറും സഹിതം 74 റൺസെടുത്ത ധവാനും മടങ്ങി. നാല് റൺസെടുതത് ശ്രേയസ്സ് അയ്യരെയും നഷ്ടപ്പെട്ടതോടെ ഇന്ത്യ 5ന് 164ലേക്ക് വീണു

11 റൺസുമായി റിഷഭ് പന്തും 13 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 2 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കമ്മിൻസ്, സാംപ, അഗർ എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി. മുംബൈയിലാണ് മത്സരം നടക്കുന്നത്.