തകർത്തടിച്ച് പാണ്ഡ്യയും കോഹ്ലിയും ധവാനും; രണ്ടാം ടി20യിലും ഇന്ത്യക്ക് ജയം, പരമ്പരയും സ്വന്തമാക്കി

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20യിലും ഇന്ത്യക്ക് തകർപ്പൻ ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഇന്ത്യ
 

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിലും ഇന്ത്യക്ക് തകർപ്പൻ ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഇന്ത്യ ജയിച്ചിരുന്നു.

ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ 19.4 ഓവറിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. അവസാന ഓവറുകളിലെ രണ്ട് തകർപ്പൻ സിക്‌സറുകളടക്കം 42 റൺസുമായി പുറത്താകാതെ നിന്ന പാണ്ഡ്യയുടെ മികവിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. 22 പന്തിലാണ് പാണ്ഡ്യ 42 റൺസ് എടുത്തത്

ശിഖർ ധവാൻ അർധ സെഞ്ച്വറി നേടി. 36 പന്തിൽ 52 റൺസാണ് ധവാൻ എടുത്തത്. വിരാട് കോഹ്ലി 24 പന്തിൽ രണ്ട് വീതം സിക്‌സും ഫോറും സഹിതം 40 റൺസ് എടുത്തു. സഞ്ജു 10 പന്തിൽ 15 റൺസെടുത്ത് പുറത്തായി. ശ്രേയസ്സ് അയ്യർ 5 പന്തിൽ 12 റൺസെടുത്ത് പുറത്താകാതെ നിന്നു. രാഹുൽ 30 റൺസെടുത്തു