രാജ്കോട്ട് ഏകദിനത്തിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നു; മികച്ച തുടക്കം
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. മികച്ച തുടക്കമാണ് ഇരു ഓപണർമാരും ചേർന്ന് ഇന്ത്യക്ക് നൽകുന്നത്. മത്സരം 11 ഓവർ പൂർത്തിയാകുമ്പോൾ
Jan 17, 2020, 14:25 IST
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. മികച്ച തുടക്കമാണ് ഇരു ഓപണർമാരും ചേർന്ന് ഇന്ത്യക്ക് നൽകുന്നത്. മത്സരം 11 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 64 റൺസ് എന്ന നിലയിലാണ്.
34 പന്തിൽ 30 റൺസുമായും രോഹിത് ശർമയും 32 പന്തിൽ 32 റൺസുമായി ധവാനുമാണ് ക്രീസിൽ. രോഹിത് ഇതിനകം നാല് ബൗണ്ടറികളും ധവാൻ 5 ബൗണ്ടറികളും കണ്ടെത്തിക്കഴിഞ്ഞു. രാജ്കോട്ടിലാണ് മത്സരം. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നേടണമെങ്കിൽ ഇന്ന് വിജയിച്ചേ മതിയാകു
ഇന്ത്യൻ ടീം: രോഹിത് ശർമ, ശിഖർ ധവാൻ, കെ എൽ രാഹുൽ, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡെ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, ജസ്പ്രീത് ബുമ്ര