ഓസീസിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; ഒന്നാം ദിനം 6ന് 233 റൺസ്

ഓസ്ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് എന്ന നിലയിൽ. അഡ്ലെയ്ഡിൽ പകലും രാത്രിയുമായി നടക്കുന്ന
 

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് എന്ന നിലയിൽ. അഡ്‌ലെയ്ഡിൽ പകലും രാത്രിയുമായി നടക്കുന്ന ടെസ്റ്റിന്റെ ആദ്യ ദിവസം ബാറ്റിംഗ് തകർച്ചയാണ് ഇന്ത്യ നേരിട്ടത്. ഇന്ത്യക്കായി നായകൻ വിരാട് കോഹ്ലി അർധ സെഞ്ച്വറി നേടി

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് വിചാരിച്ച പോലെയായിരുന്നില്ല കാര്യങ്ങൾ. രണ്ടാം പന്തിൽ തന്നെ മിച്ചൽ സ്റ്റാർക്ക് പൃഥ്വി ഷായുടെ കുറ്റി തെറിപ്പിച്ചു. സ്‌കോർ 32ൽ എത്തിയപ്പോൾ 17 റൺസെടുത്ത മായങ്കും പുറത്തായി. കോഹ്ലിയും പൂജാരയും ചേർന്ന് 100 റൺസ് വരെ എത്തിച്ചു. പിന്നാലെ 43 റൺസെടുത്ത പൂജാരയും പുറത്ത്

ക്രീസിൽ ഒന്നിച്ച കോഹ്ലിയും രഹാനെയും ചേർന്ന് കൂടുതൽ പരുക്കില്ലാതെ മൂന്നാം സെഷൻ വരെ കൊണ്ടുപോയി. 188ൽ 74 റൺസെടുത്ത കോഹ്ലി പുറത്തായി. തൊട്ടുപിന്നാലെ 42 റൺസെടുത്ത രഹാനെയും 16 റൺസെടുത്ത വിഹാരിയും പുറത്തായതോടെ ഇന്ത്യ ആറിന് 206 റൺസ് എന്ന നിലയിൽ വീണു

ആദ്യദിനം അവസാനിക്കുമ്പോൾ 15 റൺസുമായി അശ്വിനും 9 റൺസുമായി വൃദ്ധിമാൻ സാഹയുമാണ് ക്രീസിൽ. ഇഴഞ്ഞാണ് ഇന്ത്യൻ ഇന്നിംഗ്‌സ് നീങ്ങിയത്. 2.61 ശരാശരിയാണ് ആദ്യ ദിനം അവസാനിക്കുമ്പോൾ. ഓസീസിന് വേണ്ടി മിച്ചൽ സ്റ്റാർക്ക് രണ്ടും ഹേസിൽവുഡ്, കമ്മിൻസ്, ലിയോൺ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി