ഓസ്‌ട്രേലിയ എക്ക് എതിരായ രണ്ടാം പരിശീലന മത്സരത്തിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; ബുമ്രക്ക് അർധ സെഞ്ച്വറി

ഓസ്ട്രേലിയ എക്കെതിരായ രണ്ടാം പരിശീലന ത്രിദിന മത്സരത്തിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 194 റൺസിന് എല്ലാവരും പുറത്തായി. 123 റൺസ് എടുക്കുന്നതിനിടെ
 

ഓസ്‌ട്രേലിയ എക്കെതിരായ രണ്ടാം പരിശീലന ത്രിദിന മത്സരത്തിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 194 റൺസിന് എല്ലാവരും പുറത്തായി. 123 റൺസ് എടുക്കുന്നതിനിടെ 9 വിക്കറ്റുകൾ വീണ് തകർന്ന ഇന്ത്യയെ ബുമ്രയും മുഹമ്മദ് സിറാജും ചേർന്നുള്ള കൂട്ടുകെട്ടാണ് നാണക്കേടിൽ നിന്ന് രക്ഷിച്ചത്.

ബുമ്ര ഇന്ത്യക്കായി അർധ സെഞ്ച്വറി തികച്ചു. 57 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 55 റൺസുമായി ബുമ്ര പുറത്താകാതെ നിന്നു. സിറാജ് 22 റൺസെടുത്തു. പൃഥ്വിഷായും മായങ്ക് അഗർവാളും ചേർന്നാണ് ഇന്നിംഗ്‌സ് ഓപൺ ചെയ്തത്. മായങ്ക് 2 റൺസിന് പുറത്തായി

പൃഥ്വി ഷാ 40 റൺസെടുത്തു. ശുഭ്മാൻ ഗിൽ 43 റൺസിന് വീണു. ഹനുമ വിഹാരി 15 റൺസും നായകൻ രഹാനെ 4 റൺസും റിഷഭ് പന്ത് 5 റൺസിനും പുറത്തായി.