20 ഓവറിനിടെ ആറ് വിക്കറ്റുകൾ വീണു; ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ മുട്ടുകുത്തി ബംഗ്ലാദേശ്

കൊൽക്കത്തയിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് കൂട്ടത്തകർച്ച. ബാറ്റിംഗ് ആരംഭിച്ച് ആദ്യ ഇരുപതോവർ പൂർത്തിയാകുമ്പോഴേക്കും അവരുടെ ആറ് വിക്കറ്റുകൾ
 

കൊൽക്കത്തയിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് കൂട്ടത്തകർച്ച. ബാറ്റിംഗ് ആരംഭിച്ച് ആദ്യ ഇരുപതോവർ പൂർത്തിയാകുമ്പോഴേക്കും അവരുടെ ആറ് വിക്കറ്റുകൾ വീണു. നിലവിൽ 68 റൺസിന് 6 വിക്കറ്റ് എന്ന നിലയിലാണ് ബംഗ്ലാദേശ്

19 റൺസുമായി ലിറ്റൻ ദാസും റൺസൊന്നുമെടുക്കാതെ നയീം ഹസനുമാണ് ക്രീസിൽ. ബംഗ്ലാ നിരയിൽ മൂന്ന് പേർ പൂജ്യരായി മടങ്ങിയപ്പോൾ 29 റൺസെടുത്ത ഓപണർ ഷാദ്മാൻ ഇസ്ലാമാണ് ടോപ് സ്‌കോറർ.

മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഉമേഷ് യാദവും രണ്ട് വിക്കറ്റെടുത്ത ഇഷാന്ത് ശർമയും ഒരു വിക്കറ്റെടുത്ത ഷമിയും ചേർന്നാണ് ബംഗ്ലാദേശ് മുൻനിരയെ തകർത്തത്. ആദ്യ ദിനം തന്നെ ബംഗ്ലാദേശിനെ പുറത്താക്കി ഇന്ത്യ ബാറ്റിംഗ് ആരംഭിക്കാനുള്ള സാധ്യതകളാണ് കാണുന്നത്. ഇരു ടീമിന്റെയും ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരമാണ് കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടക്കുന്നത്