ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടി20 ഇന്ന്; സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ

ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡൽഹിയിൽ നടക്കും. വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. വിരാട് കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ
 

ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡൽഹിയിൽ നടക്കും. വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. വിരാട് കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.

മലയാളി താരം സഞ്ജു സാംസൺ അവസാന ഇലവനിൽ കളിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കെ എൽ രാഹുലിന് പകരമായിട്ടാകും സഞ്ജു ടീമിലെത്തുക. രാഹുലിനെ കളിപ്പിക്കാനാണ് മാനേജ്‌മെന്റ് തീരുമാനിക്കുന്നതെങ്കിൽ സഞ്ജുവിന് കാത്തിരിക്കേണ്ടതായി വരും

ആഭ്യന്തര സീസണിലെ തകർപ്പൻ ഫോമാണ് സഞ്ജുവിനെ ദേശീയ ടീമിലേക്ക് എത്തിച്ചത്. ഇരട്ട സെഞ്ച്വറിയടക്കം ഈ സീസണിൽ സഞ്ജു സ്വന്തമാക്കിയിരുന്നു. സഞ്ജുവിനെ കുടാതെ ശിവം ദുബേയും ഇന്ന് കളിക്കാൻ സാധ്യതയുണ്ട്. ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, കൃനാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ചാഹൽ തുടങ്ങിയവരും ടീമിലുണ്ടാകും