ഇന്ത്യ-ബംഗ്ലാദേശ് അവസാന ടി20 മത്സരം ഇന്ന്; സഞ്ജു കളിക്കാൻ സാധ്യതയില്ല

ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് നിൽക്കുന്നതിൽ മത്സരം നിർണായകമാണ്. നാഗ്പൂരിൽ വൈകിട്ട് ഏഴ് മണി
 

ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് നിൽക്കുന്നതിൽ മത്സരം നിർണായകമാണ്. നാഗ്പൂരിൽ വൈകിട്ട് ഏഴ് മണി മുതലാണ് മത്സരം ആരംഭിക്കുക.

ഇന്ന് ജയിക്കുന്നവർ പരമ്പര സ്വന്തമാക്കും. സ്വന്തം നാട്ടിൽ പരമ്പര കൈവിടാൻ ഇന്ത്യ താത്പര്യപ്പെടുന്നില്ലെന്നതിനാൽ ശക്തമായ പോരാട്ടം തന്നെ ഇന്ന് പ്രതീക്ഷിക്കാം. പരമ്പരയിൽ അവസരം കാത്തുകഴിയുന്ന സഞ്ജു വി സാംസണ് ഇന്നും പ്രതീക്ഷയില്ലെന്നാണ് റിപ്പോർട്ടുകൾ

ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷവും രണ്ടാം മത്സരത്തിലും ടീമിൽ മാറ്റം വരുത്താൻ രോഹിത് ശർമ തയ്യാറായിരുന്നില്ല. രണ്ടാം മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. അതേസമയം ബൗളർമാരിൽ മാറ്റം വരുത്താൻ രോഹിത് തയ്യാറായേക്കും. റൺസ് വിട്ടുകൊടുക്കുന്നതിൽ ഒരു പിശുക്കും കാണിക്കാത്ത ഖലീൽ അഹമ്മദ് പുറത്താകും പകരം ശാർദൂർ ഠാക്കൂർ ടീമിലെത്താനാണ് സാധ്യത