നാലാം ടി20യിൽ ടോസ് ഇംഗ്ലണ്ടിന്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
അഹമ്മദാബാദിൽ നടക്കുന്ന നാലാം ടി20യിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേസമയം ഇന്ത്യൻ ടീമിൽ ചാഹലിന് പകരം രാഹുൽ
Mar 18, 2021, 18:44 IST
അഹമ്മദാബാദിൽ നടക്കുന്ന നാലാം ടി20യിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേസമയം ഇന്ത്യൻ ടീമിൽ ചാഹലിന് പകരം രാഹുൽ ചാഹറും ഇഷാൻ കിഷന് പകരം സൂര്യകുമാർ യാദവും ടീമിലിടം നേടി
നിർണായക മത്സരത്തിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. ഇന്ന് പരാജയപ്പെട്ടാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാകും.
ഇന്ത്യൻ ടീം: ശ്രേയസ്സ് അയ്യർ, രോഹിത് ശർമ, വിരാട് കോഹ്ലി, വാഷിംഗ്ടൺ സുന്ദർ, റിഷഭ് പന്ത്, രാഹുൽ ചാഹർ, ഭുവനേശ്വർ കുമാർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, ഷാർദൂൽ താക്കൂർ, ഹാർദിക് പാണ്ഡ്യ