ഹോം › കായികം

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്ന്; പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യം

By MJ Desk · 23 Jul 2025, 08:29 AM

ഇംഗ്ലണ്ട്-ഇന്ത്യ നാലാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് ഇംഗ്ലണ്ട് മുന്നിട്ട് നിൽക്കുകയാണ്. പരമ്പര നഷ്ടമാകാതിരിക്കണമെങ്കിൽ ഇന്ത്യക്ക് ഈ ടെസ്റ്റിൽ വിജയം അനിവാര്യമാണ്. പരാജയപ്പെട്ട മൂന്നാം ടെസ്റ്റിൽ നിന്ന് വ്യത്യസ്തമായി എന്തൊക്കെ മാറ്റങ്ങളാകും പ്ലേയിംഗ് ഇലവനിലുണ്ടാകുക എന്ന കാത്തിരിപ്പിലാണ് ആരാധകർ പരുക്കേറ്റ നിതീഷ് കുമാർ റെഡ്ഡിക്ക് പകരം ഷാർദൂൽ താക്കൂറോ കുൽദീപ് യാദവോ ടീമിലെത്തും. ഓപണിംഗിൽ രാഹുൽ-ജയ്‌സ്വാൾ സഖ്യം തുടരും. മൂന്നാം നമ്പറിൽ കരുണിന് വീണ്ടും അവസരം നൽകുമോയെന്നും കാത്തിരുന്ന് കാണണം. കരുൺ പുറത്തായാൽ സായി സുദർശനോ ധ്രുവ് ജുറേലോ മൂന്നാം നമ്പറിൽ എത്തും നാലാം നമ്പറിൽ നായകൻ ഗില്ലും അഞ്ചാം നമ്പറിൽ റിഷഭ് പന്തും ആറാമനായി ജഡേജയും ക്രീസിലെത്തും. കുൽദീപിന് അവസരം നൽകാനൊരുങ്ങിയാൽ വാഷിംഗ്ടൺ സുന്ദർ പുറത്തിരിക്കേണ്ടി വരും. പരുക്കേറ്റ ആകാശ് ദീപ് നാളെ ഇറങ്ങില്ല. ഇതിനാൽ ജസ്പ്രീത് ബുമ്ര നാലാം ടെസ്റ്റിൽ ഇറങ്ങിയേക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പോർച്ചുഗലിനെക്കാൾ വളർന്ന ക്രിസ്റ്റ്യാനോ; അതൃപ്തിയോടെ മടക്കംപോർച്ചുഗൽ ജേഴ്സിയിൽ 23 വർഷം; ക്രിസ്റ്റ്യാനോയുടെ പ്രധാന നാഴികക്കല്ലുകൾ അറിയാംയുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും
പൂർണ്ണ പേജ് കാണുക ›