ഓപണർമാർ പുറത്ത്; രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മോശം തുടക്കം

പൂനെയിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മോശം തുടക്കം. സ്കോർ 37 ആകുമ്പോഴേക്കും ഇന്ത്യക്ക് രണ്ട് ഓപണർമാരെയും നഷ്ടപ്പെട്ടിരുന്നു. മത്സരം 15 ഓവർ
 

പൂനെയിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മോശം തുടക്കം. സ്‌കോർ 37 ആകുമ്പോഴേക്കും ഇന്ത്യക്ക് രണ്ട് ഓപണർമാരെയും നഷ്ടപ്പെട്ടിരുന്നു. മത്സരം 15 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 66 റൺസ് എന്ന നിലയിലാണ്

23 റൺസുമായി വിരാട് കോഹ്ലിയും 11 റൺസുമായി കെ എൽ രാഹുലുമാണ് ക്രീസിൽ. സ്‌കോർ 9ൽ നിൽക്കെ ശിഖർ ധവാനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. നാല് റൺസായിരുന്നു ധവാന്റെ സമ്പാദ്യം. പിന്നാലെ 25 റൺസെടുത്ത രോഹിതും പുറത്തായി.

ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പരുക്കേറ്റ ശ്രേയസ്സ് അയ്യരിന് പകരം റിഷഭ് പന്ത് ടീമിലെത്തി. ഇംഗ്ലണ്ട് ടീമിൽ മൂന്ന് മാറ്റങ്ങളുണ്ട്. ഇയാൻ മോർഗൻ, സാം ബില്ലിംഗ്‌സ്, മാർക്ക് വുഡ് എന്നിവർക്ക് പരകം ഡേവിഡ് മലാനും ലിയാം ലിവിംഗ്സ്റ്റണും റീസ് ടോപ്ലിയും ടീമിലെത്തി