ലോകകപ്പിന് മുമ്പൊരു ഫൈനൽ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അഞ്ചാം മത്സരം ഇന്ന്

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് അഹമ്മദാബാദിൽ നടക്കും. ഇരു ടീമുകളും രണ്ട് വീതം മത്സരം വിജയിച്ചു നിൽക്കുന്നതിനാൽ ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ഈ
 

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് അഹമ്മദാബാദിൽ നടക്കും. ഇരു ടീമുകളും രണ്ട് വീതം മത്സരം വിജയിച്ചു നിൽക്കുന്നതിനാൽ ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ഈ വർഷം അവസാനം നടക്കുന്ന ടി20 ലോകകപ്പിന്റെ സെമി ഫൈനൽ പോരാട്ടമായും ഈ മത്സരത്തെ വീക്ഷിക്കാം

ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ടീമാണ് ഇംഗ്ലണ്ട്. ഇന്ത്യയാകട്ടെ രണ്ടാം സ്ഥാനത്തും. നാലാം മത്സരത്തിലെ ഇന്ത്യൻ ടീമിന്റെ പ്രകടനം ടീമിനും ആരാധകർക്കും ഒരു പോലെ പ്രതീക്ഷ നൽകുന്നതാണ്. ടോസ് നഷ്ടപ്പെട്ടിട്ടും ആദ്യം ബാറ്റ് ചെയ്ത് 185 റൺസ് സ്‌കോർ ചെയ്യുകയും ഇംഗ്ലണ്ടിനെ 177ൽ പിടിച്ചു നിർത്തുകയും ചെയ്തിരുന്നു

ആദ്യ മൂന്ന് മത്സരങ്ങളും ടോസ് നേടിയവർ തന്നെയാണ് ജയിച്ചിരുന്നത്. അന്താരാഷ്ട്ര ടി20യിൽ അരങ്ങേറിയ ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും പ്രകടനങ്ങളും ഇന്ത്യക്ക് കരുത്തേകുന്നു. ഇരുവരും ആദ്യ മത്സരത്തിൽ തന്നെ അർധ സെഞ്ച്വറി നേടിയിരുന്നു. ബൗളിംഗിൽ ഷാർദൂൽ ഠാക്കൂറിന്റെ പ്രകടനവും ഇന്ത്യക്ക് ആശ്വാസകരമാണ്. അതേസമയം ശിഖർ ധവാൻ, കെ എൽ രാഹുൽ എന്നിവരുടെ ഫോം ഔട്ടാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്.