ഹോം › കായികം

കാൺപൂർ ടെസ്റ്റിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ; രണ്ടാമിന്നിംഗ്‌സിൽ ബംഗ്ലാദേശിന് 9 വിക്കറ്റ് നഷ്ടം

By MJ Desk · 01 Oct 2024, 12:00 PM

കാൺപൂർ ടെസ്റ്റിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ. 26ന് 2 എന്ന നിലയിൽ അവസാന ദിനം ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് 9 വിക്കറ്റുകൾ നഷ്ടമായി. നിലവിൽ 79 റൺസിന്റെ ലീഡാണ് ബംഗ്ലാദേശിനുള്ളത്. പകുതി ദിവസം ബാക്കി നിൽക്കെ ഇന്ത്യ വിജയത്തിലേക്ക് തന്നെയാണ് പന്തെറിയുന്നത്. സമനില പിടിക്കാനായി അവസാന ദിനം ക്രീസിലെത്തിയ ബംഗ്ലാദേശിനെ അശ്വിനാണ് ആദ്യം തകർത്ത് തുടങ്ങിയത്. മൊമിനുൽ ഹഖ് രണ്ട് റൺസുമായി വീണു. ഷാന്റോയും ഷദ്മാൻ ഇസ്ലാമും ചേർന്നുള്ള കൂട്ടുകെട്ട് ബംഗ്ലാദേശിനെ 91 വരെ എത്തിച്ചെങ്കിലും ഷാന്റോയെ ജഡേജ പുറത്താക്കി. പിന്നീട് ബംഗ്ലാദേശിന്റെ കൂട്ട തകർച്ചയാണ് കണ്ടത് ഷാന്റോ 19 റൺസെടുത്തു. ഷദ്മാൻ 50 റൺസിന് വീണു. ലിറ്റൺ ദാസ് ഒരു റൺസിനും ഹസൻ മഹ്മൂദ് നാല് റൺസിനും പുറത്തായി. ഷാകിബുൽ ഹസനും താജുൽ ഇസ്ലാമും പൂജ്യത്തിന് പുറത്തായി. 29 റൺസെടുത്ത മുഷ്ഫിഖർ റഹീമും ഖലീൽ അഹമ്മദുമാണ് നിലവിൽ ക്രീസിൽ ഇന്ത്യക്കായി അശ്വിനും ജഡേജയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ബുമ്ര രണ്ടും ആകാശ് ദീപ് ഒരു വിക്കറ്റുമെടുത്തു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india-bangladesh test

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›